ആകാശത്തുനിന്ന്
സൗരോർജം ക്യാപ്സ്യൂളുകളിലാക്കി
കൊണ്ടുവരണമെന്ന ആശയം ഉൾപ്പെടെ
നൽകി ഭാവി തലമുറയെ സ്വപ്നം
കാണാൻ പ്രേരിപ്പിച്ച
അദ്ദേഹത്തിന്റെ പല കൃതികളും
പുതു തലമുറയ്ക്കു പ്രചോദനമായി.
ചെറുപ്പകാലത്തും
കലാം കൃത്യനിഷ്ഠയുടെ കാര്യത്തിൽ
മാതൃകയായിരുന്നു.
എട്ടുവയസ്സുള്ളപ്പോൾ
രാവിലെ നാലുമുതൽ അഞ്ചുവരെ
കണക്കും അഞ്ചുമുതൽ ആറുവരെ
അറബിക്കും പഠിക്കുമായിരുന്നു.
അതിനുശേഷം
റയിൽവേ സ്റ്റേഷനിൽനിന്നു
പത്രക്കെട്ടുകൾ ശേഖരിച്ചു
പത്രവിതരണം. അതിനുശേഷം
സ്കൂളിലേക്കു പോകും.
വൈകിട്ടു
സ്കൂളിൽനിന്നു മടങ്ങിയെത്തിയശേഷം
പത്രത്തിന്റെ പണം പിരിക്കും.
പിന്നീടും
പഠനം. മണ്ണെണ്ണവിളക്കിന്റെ
വെളിച്ചത്തിൽ രാത്രി 11
വരെ അദ്ദേഹം
പഠിച്ചു.
സ്വപ്‌നം
കാണുക, ഊര്‍ജത്തോടെ
പ്രവര്‍ത്തിക്കുക- ഇത്
രണ്ടുമായിരുന്നു കലാം എന്ന
വ്യക്തിയുടെ ജീവിതദര്‍ശനം.
കുട്ടികളെ
മാത്രമല്ല, മുതിര്‍ന്നവരെയും
രാഷ്ട്രനേതാക്കളെയും
മാതാപിതാക്കളെയും സ്ത്രീകളെയുമെല്ലാം
കലാം നിരന്തരം പ്രതീക്ഷയാല്‍
ജ്വലിപ്പിച്ചുകൊണ്ടിരുന്നു.
'ജ്വലിക്കുന്ന
മനസ്സുകള്‍' എന്ന്
അദ്ദേഹം തന്റെ രണ്ടാം പുസ്തകത്തിന്
പേര് നല്‍കുമ്പോള്‍ അത്
കലാം എന്ന മനുഷ്യന്റെ
ദര്‍ശനത്തിന്റെ സാരസര്‍വസ്വമാവുന്നു.
ഇതിലും കലാം
മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന
ഊര്‍ജത്തെക്കുറിച്ചാണ്
സംസാരിച്ചത്. ഒരുപാട്
പരാജയങ്ങളില്‍നിന്നാണ് താന്‍
തന്റെ പാഠങ്ങളിലേറെയും
പഠിച്ചത് എന്ന് എവിടേയും
അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.
'അഗ്നി'മിസൈല്‍
ആദ്യപരീക്ഷണത്തില്‍
പരാജയപ്പെട്ടപ്പോള്‍
നിരാശപ്പെടാനല്ല കൂടുതല്‍
ഉയരങ്ങളിലേക്ക് കുതിക്കാനുള്ള
അവസരമായിക്കാണാനാണ് താന്‍
ശ്രമിച്ചത് എന്നദ്ദേഹം
പറയുന്നുണ്ട്.
No comments:
Post a Comment