ഭാരതത്തിന്റെ
ആത്മാഭിമാനത്തിന് അഗ്നിച്ചിറകുകള്‍
നല്‍കിയ ശാസ്ത്രജ്ഞനായിരുന്നു
അവുല്‍ പക്കീര്‍ ജൈനുലാബ്ദീന്‍
അബ്ദുള്‍ കലാം എന്ന എ.പി.ജെ.
അബ്ദുല്‍
കലാം. 1931-ല്‍
രാമേശ്വരത്തെ ഒരു സാധാരണ
വള്ളക്കാരന് ജനിച്ച ആസാദ്
എന്ന കുട്ടി ഇന്ത്യന്‍
ശാസ്ത്രലോകത്തെ അതികായനും
രാഷ്ട്രപതിയും 'ഭാരതരത്‌ന'വും
ആയതിനുപിന്നില്‍ സ്ഥിരോത്സാഹത്തിന്റെയും
അമ്പരപ്പിക്കുന്ന ലാളിത്യത്തിന്റെതുമായ
കഥയുണ്ട്.
'മനുഷ്യനെ
ദൈവത്തില്‍നിന്നകറ്റാനുള്ളതാണ്
ശാസ്ത്രമെന്ന് ചിലര്‍
പറയുമ്പോള്‍ അദ്ഭുതം
തോന്നാറുണ്ട്. എനിക്ക്
ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും
ആത്മീയ സമ്പൂര്‍ണതയുടെയും
മാര്‍ഗം മാത്രമാണ്' -
കലാം പറഞ്ഞിട്ടുണ്ട്.
''ഞാന്‍
ഇന്ത്യയിലെ യുവാക്കള്‍ക്ക്
തങ്ങളുടേതായ ദൗത്യങ്ങളില്‍
സ്വയമര്‍പ്പിക്കാനുള്ള
സാഹചര്യം ഒരുക്കുക മാത്രമേ
ചെയ്തിട്ടുള്ളൂ.'' ഈ
വാക്കുകള്‍ കലാമിന്റെ
ലാളിത്യത്തിന്റേയും
വിനയത്തിന്റെയും ബഹിര്‍സ്ഫുരണമാണ്.
No comments:
Post a Comment