Monday, July 27, 2015

ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാന് പ്രണാമം


 
എങ്കിലും ശേഷിക്കുന്നു, ചില നിരാശകൾ
‘‘5000 മെഗാവാട്ടിന്റെ ഒരു സൗരോർജ പ്ലാന്റ് രാഷ്ട്രപതി ഭവനിൽ സ്ഥാപിക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നതാണ്. രാഷ്ട്രപതിയായിരുന്നതിന്റെ അവസാനകാലത്തായിരുന്നു ഇത്. എനിക്കതു പക്ഷേ പൂർത്തിയാക്കാനായില്ല. മുഗൾ ഗാർഡൻസിനു ദോഷമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി പ്ലാന്റിന് പരിസ്ഥിതി അനുമതി ലഭിക്കാതെപോയതാണു കാരണം. പരിസ്ഥിതി വകുപ്പ് അധികൃതരുടെ ആശങ്കകൾ നീക്കാനുള്ള വിശദീകരണക്കുറിപ്പു തയാറാക്കുമ്പോഴേയ്ക്കും രാഷ്ട്രപതി ഭവനിലെ എന്റെ കാലാവധി അവസാനിച്ചു.’’
*‘മിഷൻ സക്സസ്’ *
എല്ലാ വർഷവും ജനുവരി ഒന്നിന് ആ വർഷത്തേക്കു വേണ്ട ഒരു മിഷൻ പ്ലാൻ ഞാൻ രൂപീകരിക്കും. വർഷാന്ത്യം കണക്കെടുപ്പു നടത്തിയാൽ, പദ്ധതിയിട്ടവയിൽ എഴുപതു ശതമാനത്തോളം ചെയ്തുതീർത്തിരിക്കും ഉറപ്പ്– കലാം പറഞ്ഞു.
സ്വപ്നങ്ങൾ– 2020 *
‘‘2020–ഓടെ ഇന്ത്യയെ സാമ്പത്തിക വികസനം നേടിയ രാജ്യമാക്കാനുള്ള കർമപദ്ധതിയെക്കുറിച്ച് ആഴത്തിൽ ചർച്ചകൾ വേണം. ഗ്രാമീണ മേഖലകളിലും നഗര സൗകര്യങ്ങൾ എത്തിച്ചുകൊടുക്കുകയാണ് ആദ്യപടി. 25 കോടി ടൺ ഭക്ഷണമാണ് നമ്മുടെ കർഷകർ ഉൽപാദിപ്പിക്കുന്നത്. ഇത് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി സാമ്പത്തിക, കയറ്റുമതി സാധ്യതകൾ വർധിപ്പിച്ചേ തീരൂ. ചെറുകിട വ്യവസായങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യകളുടെ പിന്തുണ നൽകിയാൽ സൃഷ്ടിക്കാവുന്ന അദ്ഭുതങ്ങളെക്കുറിച്ച് ഇനിയെങ്കിലും നമ്മൾ പ്രായോഗികമായി ചിന്തിക്കണം.’’

No comments:

Post a Comment